16 കാരിയെ പീഡിപ്പിച്ച് വിവാഹം കഴിച്ച പ്രതിയും ഉസ്താദും പിതാവും അറസ്റ്റിൽ

0
7
തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവും അറസ്റ്റിൽ. പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിന് കാർമ്മികത്വം നടത്തിയ ഉസ്താദും പെൺകുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. 16 വയസ്സുള്ള പെൺകുട്ടിയെ ശൈശവ വിവാഹം കഴിച്ച പനവൂർ സ്വദേശിയായ അൽ – ആമീർ നേരത്തെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു.
പനവൂർ സ്വദേശിയായ അൻസർ സാവത്ത് എന്ന ഉസ്താദ് ആണ് വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്. അൽ – അമീർ രണ്ടു പീഡന കേസിലെയും അടിപിടി കേസിലെയും പ്രതിയാണ്. ശൈശവ വിവാഹ കഴിച്ച പെൺകുട്ടിയെ 2021-ൽ അൽ അമീർ പീഡിച്ചു ഈ കേസിൽ ഇയാൾ 2021-ൽ നാലു മാസം ജയിൽ ശിക്ഷ അനുഭവിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ എത്തി നിരവധി തവണ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് വഴക്ക് നടത്തിയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ശൈശവ വിവാഹം നടത്തിയത്
പെൺകുട്ടി സ്കൂളിൽ ഹാജരാകാത്തതിനാൽ സ്കൂൾ അധികൃതർ വീട്ടിൽ തിരക്കിയപ്പോഴാണ് സമീപ വാസികൾ പെൺകുട്ടിയുടെ വിവാഹ കാര്യം അറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ നെടുമങ്ങാട് സി ഐ വിവരം അറിയിച്ചു. അതിനുശേഷം പോലീസ് നടത്തിയ കൗൺസിലിംഗിലാണ് ശൈശവ വിവാഹത്തെ കുറിച്ച് പെൺകുട്ടി പറയുന്നത്. ഇതോടെ മൂന്നു പേരെയും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here