വനിതാ ജീവനക്കാരിയോട് മോശം പെരുമാറ്റം; സ്‌പൈസ് ജെറ്റ് യാത്രക്കാരൻ അറസ്റ്റിൽ

0
7
ന്യൂഡൽഹി: ഡൽഹി-ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. സ്‌പൈസ്‌ജെറ്റ് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ ഡൽഹി ജാമിയ നഗർ സ്വദേശിയായ അബ്‌സർ ആലം എന്നയാളാണ് അറസ്റ്റിലായത്.
സ്‌പൈസ് ജെറ്റ് വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ മോശം പെരുമാറ്റത്തെ തുടർന്ന് ക്രൂ അംഗങ്ങൾ ഇറക്കിവിടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. കാബിൻ ക്രൂവിനോട് യാത്രക്കാർ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. യാത്രക്കാരിലൊരാൾ ജീവനക്കാരിയുടെ ദേഹത്ത് സ്പർശിച്ചതായും ആരോപണമുണ്ട്.
രണ്ടു യാത്രക്കാരെയും ഇറക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സ്‌പൈസ് ജെറ്റിന്റെ സുരക്ഷാ ജീവനക്കാരും പിസിആർ ജീവനക്കാരും ചേർന്ന് ആലമിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. യാത്രക്കാരനെതിരെ സെക്ഷൻ 354 എ പ്രകാരം കേസെടുത്തതായി ഡൽഹി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here