കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അധിവർഷാനൂകൂല്യം: രേഖകൾ നൽകണം

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസിൽ 60 വയസ്സ് പൂർത്തീകരിച്ച് 2014 മുതൽ 2017 വരെ അധിവർഷാനൂകൂല്യത്തിന് അപേക്ഷ സമർപ്പിച്ചവർ ആധാർകാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്, അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച കൈപ്പറ്റ് രസീത് എന്നിവ എത്രയും വേഗം ഓഫിസിൽ ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുള്ളവർ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ഹാജരാക്കേണ്ടതാണ്.  മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബന്ധം തെളിയിക്കുന്നതിന് റേഷൻ കാർഡിന്റെ പകർപ്പ്, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവ കൂടി ഹാജരാക്കേണ്ടതാണ്.  ഫോൺ 0481 2585604.