102-ാം ഭാഗവതഹംസജയന്തി ആഘോഷം ഫെബ്രുവരി 2ന് മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍

കോട്ടയം: 102-ാം ഭാഗവതഹംസജയന്തി ഫെബ്രുവരി 2ന് കുറുപ്പന്തറ മള്ളിയൂര്‍ ഗണപതിക്ഷേത്രാങ്കണത്തില്‍ നടക്കും. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മദിനമാണ് ഭാഗവതഹംസജയന്തിയായി ആചരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന അഖിലഭാരത ശ്രീമദ് ഭാഗവതാമൃതസത്രം ഫെബ്രുവരി 2ന് സമാപിക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഈറോഡ് രാജാമണി ഭാഗവതരുടെ നേതൃത്വത്തില്‍ സമ്പ്രദായഭജന നടക്കും.