സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: ആലപ്പുഴ സ്വദേശി കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി വടക്കേപറമ്പിൽ വീട്ടിൽ നവാസ് കെ.പി  (35) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് കെ.എസ്.ആർ.ടി.സി ഭാഗത്തേക്ക് നടന്നു പോയ അതിജീവിതയെ ഇയാൾ ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയും ആയിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാർ ,എസ്.ഐ മാരായ ശ്രീജിത്ത്, ജയകുമാർ , സി.പി.ഓ മാരായ ദിലീപ് വർമ്മ , അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കി.