‘വീണ്ടും സ്‌നേഹത്തുരുത്തിലേക്ക്’; സെന്‍റ് അലോഷ്യസ് കോളേജ് പൂര്‍വ വിദ്യാര്‍ഥിസംഗമം 26ന്

തൃശൂര്‍: എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം “വീണ്ടും സ്‌നേഹത്തുരുത്തിലേക്ക്” റിപ്പബ്ലിക് ദിനമായ 26ന് രാവിലെ ആരംഭിക്കും. പൂര്‍വ വിദ്യാര്‍ഥിയും സംഗീതസംവിധായകനുമായ ജോണ്‍ പി വര്‍ക്കിയുടെ സ്മരണാര്‍ഥം വിവിധ കലാപരിപാടികളും നടക്കും.
ജോണ്‍ പി വര്‍ക്കിയുടെ സഹപാഠിയും ഗ്രാമി അവാര്‍ഡ് ജേതാവുമായ മനോജ് ജോര്‍ജിന്‍റെ മ്യൂസിക്കല്‍ ബാന്‍ഡ്, കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ഓട്ടന്‍തുള്ളല്‍, പൂര്‍വവിദ്യാര്‍ഥികളുടെ ഗാനമേള, മിമിക്രി തുടങ്ങിയ കലാപരിപാടികളും ഉണ്ടാകും. അലുമ്‌നി അസോസിയേഷന്‍ ഭാരവാഹികളായ ഹംസ ചുന്നട്ട്, ലക്ഷ്മി അരുണ്‍, ഡോ.പി ചാക്കോ ജോസ്, ഫാ. അരുണ്‍ ജോസ്, എം.കെ.അജയ്കുമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.