വണ്ടിപ്പെരിയാറിൽ പുഴയിൽ കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ മധ്യവയസ്ക്കൻ പുഴയിൽ മുങ്ങിമരിച്ചു. തൃശൂർ നായരങ്ങാടി സ്വദേശി സുബ്രമണ്യനാണ് മരിച്ചത്. ണ്ടിപ്പെരിയാർ കറുപ്പു പാലത്തിന് സമീപം 3 മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയപ്പോഴാണ് അപകടം നടന്നത്. കറുപ്പു പാലത്ത് ബന്ധുവീട്ടിൽ കുടുംബ സമേതം എത്തിയതായിരുന്നു സുബ്രമണ്യൻ.

പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി വെളളത്തിൽ വീഴുകയായിരുന്നു. ഏറെ നേരത്തിന് ശേഷവും കാണാതായതോടെ മകൾ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സുബഹ്മണ്യന്റെ മൃതദേഹം പെരിയാർ നദിയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.