റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു

കൊച്ചി: റോഡിൽ പൈപ്പ് നന്നാക്കാനെടുത്ത കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു. രാവിലെ ജോലിക്ക് പോകുകയായിരുന്ന വെള്ളാപ്പിളളി സ്വദേശി ചിഞ്ചുവിനാണ് പരിക്കേറ്റത്. ശ്രീമൂലനഗരം എം എൽ എ റോഡിൽ പൈപ്പ് നന്നാക്കാനെടുത്ത കുഴിയിൽ വാഹനം വീണ് തെറിച്ച് വീഴുകയായിരുന്നു. യുവതിയുടെ കാലിലെ എല്ലിന് പൊട്ടലുണ്ട്. കൈയിലും കാലിനും ചെറിയ പരിക്കുണ്ട്. ഒരു മാസത്തോളമായി എം എൽ എ റോഡിൽ അപകടകരമായ നിലയിൽ ഈ കുഴി ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.