യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയല്‍വാസി അറസ്റ്റിൽ

പാലാ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്ടൂർ പിണ്ണാക്കനാട്   സി. എസ്.ഐ കോളനി ഭാഗത്ത്  കോട്ടപറമ്പിൽ വീട്ടിൽ  ഗോവിന്ദൻ മകൻ ചന്ദ്രൻ (48) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ ഇന്നലെ ഉച്ചയോടു കൂടി  പിണ്ണാക്കനാട്  ഭാഗത്ത് വച്ച്  തന്റെ അയൽവാസിയായ അനൂപ് എബ്രഹാം  എന്നയാളെ ചീത്ത വിളിക്കുകയും, വാക്കത്തി കൊണ്ട്   ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ചന്ദ്രൻ വാക്കത്തി കൊണ്ട് ഇയാളെ ആക്രമിച്ചത്.

ഇതിനുശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് തിടനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. തിടനാട് സ്റ്റേഷൻ എസ്.ഐ  ഷാജി എം.ജെ, എ.എസ് ഐ ടോജൻ.എം.ജോസ്, സി.പി.ഓ മാരായ  അനിൽകുമാർ കെ.സി, ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.