മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയുടെ കാമുകന്‍ അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ 3 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്‍ അറസ്റ്റിൽ. കുറ്റകൃത്യം ചെയ്യുമ്പോൾ ഇയാൾ‌ ലഹരിയിലായിന്നു എന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം. 26 കാരനായ പ്രതിയും പെൺകുട്ടിയുടെ അമ്മയും ഒരു വർഷത്തോളമായി ബന്ധത്തിലായിരുന്നു.
ഭർത്താവിനെ ഉപേക്ഷിച്ച ഇവർ ഇയാൾക്കൊപ്പമായിരുന്നു താമസം എന്നും പൊലീസ് പറയുന്നു. യുവതിക്ക് വസ്ത്രനിർമ്മാണ ശാലയിൽ ജോലിക്ക് പോകുമ്പോഴെല്ലാം ഇയാളായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാൽ തിങ്കളാഴ്ച്ച ജോലിക്കു പോയ സമയത്ത് ലഹരിയിലായിരുന്ന ഇയാൾ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.