മള്ളിയൂര്‍ ശങ്കരസ്മ‍ൃതി അവാര്‍ഡ് ആദ്ധ്യാത്മികാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്

കോട്ടയം: 2023ലെ മള്ളിയൂര്‍ ശങ്കരസ്മ‍ൃതി അവാര്‍ഡ് ലോകപ്രസിദ്ധ ആദ്ധ്യാത്മികാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ചടങ്ങിലായിരിക്കും പുരസ്കാരം സമ്മാനിക്കുക.  പുരസ്കാരദാനചടങ്ങിന്‍റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഒരു ലക്ഷത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നചാണ് പുരസ്കാരം.

സാമൂഹികവും ആദ്ധ്യാത്മികവുമായ സമഗ്രസംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിത്വങ്ങള്‍ക്ക് പരമഭാഗവതനായിരുന്ന ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥം മള്ളിയൂര്‍ ആധ്യാത്മികപീഠം ട്രസ്റ്റ് എല്ലാ വര്‍ഷവും നല്‍കിവരുന്നതാണ് ഈ പുരസ്കാരം. അതേസമയം നാളെ (ഫെബ്രുവരി 2)  മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 102-ാം ജയന്തി ആഘോഷം വിവിധ പരിപാടികളോടെ ക്ഷേത്രാങ്കണത്തില്‍ നടക്കുകയാണ്.