കൊച്ചി: വൃത്തിയുള്ള കേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാം എന്ന സന്ദേശത്തോടെ മരട് നഗരസഭയിൽ ‘വലിച്ചെറിയൽ വിമുക്ത കേരളം’ ക്യാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മാലിന്യം വലിച്ചെറിയുന്നതു കൊണ്ടുള്ള ഭവിഷ്യത്തുകളെക്കുറിച്ചുള്ള ബോധവത്കരണം ജനങ്ങളിലേക്ക് എത്തിക്കുവാൻ ക്യാമ്പയിൻ പ്രയോജനപ്രദമാകുമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.
വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ചന്ദ്രകലാധരൻ , മിനി ഷാജി, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, സിബി സേവ്യർ ,ബേബി പോൾ, പത്മപ്രിയ വിനോദ്, അബ്ബാസ് .ടി.എം, റിയാസ്.കെ. മുഹമ്മദ് ,ദിഷാ പ്രതാപൻ, ജയ ജോസഫ് , മോളി ഡെന്നി , സി.വി. സന്തോഷ്, തോമസ് എ.ജെ ,എ.കെ. അഫ്സൽ,ഉഷാ സഹദേവൻ, ഷീജ സാൻകുമാർ , സീമചന്ദ്രൻ ശാലിനി അനിൽ രാജ്,നഗരസഭാ സെക്രട്ടറി നാസ്സിം . ഇ , ഹെൽത്ത് ഇൻസ്പെക്ടർ ജേക്കബ്സൺ, എ. ഹുസൈൻ എന്നിവർ പ്രസംഗിച്ചു.