പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് കടുത്തുരുത്തിയില്‍ അറസ്റ്റിൽ

വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തിൽ   വീട്ടിൽ  സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ ഇടുക്കിയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ മറ്റൊരു പോക്സോ കേസ് നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിപിൻ ചന്ദ്രൻ, എ.എസ്. ഐ  റെജി റ്റി.സി, സി.പി.ഓ മാരായ സജി കെ.കെ, രജീഷ്, തുളസി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.