പി ടി 7 ന്‍റെ ശരീരത്തിൽ പെല്ലറ്റുകൾ; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

പാലക്കാട്‌: പി ടി 7 ന്‍റെ ശരീരത്തിൽ പെല്ലറ്റുകൾ കണ്ടെത്തി. അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. പാലക്കാട് ധോണിയിൽ നിന്നും മയക്കു വെടി വച്ചു പിടികൂടിയ ആനയുടെ ശരീരത്തിലാണ് 15 പെല്ലറ്റുകൾ കണ്ടെത്തിയത്. പെല്ലറ്റുകൾ തറച്ച വേദനയിലാണ് ആന അക്രമാസക്തനായിരുന്നതെന്ന് വിലയിരുത്തൽ. ആനയെ തുരത്താൻ നിരന്തരം എയർഗൺ ഉപയോഗിച്ചിരുന്ന തായി കരുതുന്നു. എന്നാൽ പടക്കം പൊട്ടിച്ചും തീപന്തം കാട്ടിയുമാണ് പി ടി 7 നെ തുരത്തിയിരുന്നതെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.