കാസർകോട്: പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് ഉപ്പള തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജൻ കുട്ടയുടെ ഭാര്യ ജയ്ഷീൽ ചുമ്മി (24) ആണ് മരിച്ചത്. തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവർ ഗ്രൈൻഡറിൽ പലഹാരം ഉണ്ടാക്കുന്ന ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടം.