കോട്ടയം പാറേച്ചാൽ ബൈപ്പാസിൽ ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: പാറേച്ചാൽ ബൈപ്പാസിൽ നിയന്ത്രണം നഷ്ടമായി മതിലിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലുപുരയ്ക്കൽ കാണക്കാലിൽ സുരേഷിന്റെ മകൻ സച്ചിൻ സുരേഷ് (മാത്തൻ – 22 ) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകൾ ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച അർദ്ധരാത്രിയോടെ കോട്ടയം പാറച്ചാൽ ബൈപ്പാസിൽ ആയിരുന്നു അപകടം. തിരുവാതിക്കൽ ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിലെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ഇടൂടെ ആഘാതത്തിൽ സച്ചിൻ മീറ്ററുകൾ ഓളം ദൂരം തെറിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ സച്ചിനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.