കോട്ടയം: കേളമംഗലം ഗ്രൂപ്പ് ബാങ്കിംഗ് മേഖലയിലേക്കും ചുവടുവെക്കുന്നു. കേളമംഗലം നിധി ലിമിറ്റഡിന്‍റെ ഉദ്ഘാടനം പന്നിമറ്റം കേളമംഗലം കോംപ്ലക്സിൽ തോമസ് ചാഴിക്കാടൻ എം. പി നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ സജിത്ത് കേളമംഗലം, അനിത സജിത്ത്, ഡയറക്ടർമാരായ അഭിഷേക് സജിത്ത്, അഭിജിത്ത് സജിത്ത്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ്മാരായ എം. എസ്. പി. നായർ,സാബു തോമസ്, ബി. ജെ. പി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ തുടങ്ങിയവര്‍ പങ്കെടുത്തു.