കെ എസ് ആർ ടി സി ബസ് തലയിലൂടെ കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: തൈക്കൂടത്തുണ്ടായ വാഹനാപകടത്തിൽ ബസിനടിയിൽപെട്ട് ഒരാൾ മരിച്ചു. മരട് മാർട്ടിൻപുരം ബിറ്റിസി ജംഗ്ഷന് സമീപം തുടത്തി പറമ്പിൽ വീട്ടിൽ സുനിൽകുമാർ (57) ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ വൈറ്റില-തൃപ്പൂണിത്തുറ റൂട്ടിൽ സിൽവർ സാന്റ് ഐലന്റിന് മുമ്പിലായിരുന്നു അപകടം.

ആലുവയിൽ മകനെ ആക്കി തിരിച്ച് വീട്ടിലേക്ക് വരുന്നതിനിടെ ബൈക്ക് തെന്നി റോഡിലേക്ക് വീണ സുനിൽകുമാറിന്റെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ മരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.പെയിന്റിംഗ് തൊഴിലാളിയാണ് സുനിൽകുമാർ.