ഏറ്റുമാനൂര്‍ അമ്മന്‍കോവില്‍ ഭാഗത്ത് സഹൃദയ റസിഡന്‍റ്സ് അസോസിയേഷൻ രൂപീകരിച്ചു

ഏറ്റുമാനൂര്‍: പടിഞ്ഞാറേനടയില്‍ അമ്മന്‍കോവില്‍ ഭാഗത്ത് സഹൃദയ റസിഡന്‍റ്സ് അസോസിയേഷൻ രൂപീകരിച്ചു. അനിൽ അനാരിലിന്‍റെ വസതിയിൽ കെ. വി ഹരികുട്ടന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  റെഡിഡന്‍റ്സ്  കൗൺസിൽ അപ്പക്സ് ബോഡി ജില്ലാ പ്രസിഡന്‍റും സംസ്ഥാന സമിതി അംഗവുമായ നാരായണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി കെ. വി ഹരികുട്ടൻ (പ്രസി), സി. എസ് അജയകുമാർ (സെക്ര), ജോസഫ് സെബാസ്റ്റ്യൻ, സുഷമ ദേവി മംഗലത്ത് (വൈസ് പ്രസി), ജി. ജി സന്തോഷ്‌ കുമാർ, ത്രേസ്യമ്മ ജോണി (ജോ. സെക്ര) അനിൽ അനാരിൽ (ട്രഷ), വിക്രമൻ നായർ, നളിനി സോമദാസ്, ഷുക്കൂർ ഗ്രേസ് വില്ല, അഡ്വ. രാജേഷ് സി മോഹൻ, ഗോപാലകൃഷ്ണൻ, ഹരീഷ് കുമാർ, ഉണ്ണി മംഗലത്ത്, സാബു മാത്യു (കമ്മറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.