അതിരമ്പുഴയില്‍ മദ്യപിച്ചെത്തി ഭാര്യയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിൽ ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ഓട്ടക്കാഞ്ഞിരം ഭാഗത്ത് പുറക്കരി വീട്ടിൽ മാത്യു മകൻ രഞ്ജുമോൻ മാത്യു (44) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിൽ വരികയും ഇത് ഭാര്യ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ ചീത്ത വിളിക്കുകയും, മാരകമായി ഉപദ്രവിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് കെ.കെ, ജോസഫ് ജോർജ്, സി.പി.ഓ മാരായ മനോജ് കെ.പി, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.