20 September, 2022 09:18:36 PM


പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും - പി.സി.ജോര്‍ജ്



കോട്ടയം: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ദുരപയോഗം ചെയ്ത പിണറായി വിജയൻ സത്യപ്രതിഞ്ജാ ലംഘനം നടത്തിയെന്ന് പി.സി.ജോർജ്ജ്. പദവി ദുരുപയോഗം ചെയ്ത്, സത്യപ്രതിഞ്ജാ ലംഘനം നടത്തിയ പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

ലാവ്‌ലിൻ കേസ് മാറ്റിവെക്കാൻ  ഇടപെടുന്നുണ്ടോ എന്ന് ഗവർണറും വ്യക്തമാക്കണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന്‍റെ ശോഭ കെടുത്താനുള്ള ആസൂത്രിത നീക്കമാണ് ഗവർണരും, മുഖ്യമന്ത്രിയും തമ്മിലുള്ള പോര് എന്ന് കരുതാതെ വയ്യ. 

സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ഭാര്യയും, മകളും പ്രതിസ്ഥാനത്ത് എത്തേണ്ടവരാണ് എന്ന വസ്തുത ഗവർണർ പരാമർശിക്കാതിരുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


Share this News Now:
  • Google+
Like(s): 15