30 July, 2022 07:08:05 AM


സി എ എൻട്രൻസ് പരീക്ഷ: ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം; ക്ലാസുകൾ കോട്ടയത്ത്

 
കോട്ടയം: ഡിസംബറിൽ നടക്കുന്ന സി എ എൻട്രൻസ് പരീക്ഷക്ക്‌ ചേരുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 14 വരെ നീട്ടി. പ്ലസ് ടു, സി ബി എസ് സി, ഐ എസ് സി പരീക്ഷകളുടെ റിസൾട്ട് താമസിച്ചതിനാലാണ് തീയതി നീട്ടിയത്. സി എ എൻട്രൻസിനും, ഇന്റർമീഡിയേറ്റിനും, ഫൈനലിനുമുള്ള ക്ലാസുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ കോട്ടയം ബ്രാഞ്ചിൽ ലഭ്യമാണെന്ന് ചെയർമാൻ സി എ സാബു തോമസ് ഊന്നുകല്ലേൽ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ
7909171949


Share this News Now:
  • Google+
Like(s): 150