15 July, 2022 06:52:12 PM


അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം



പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 -23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ആദ്യതവണ വിജയിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നാല് ബി ഗ്രേഡും അതില്‍ കൂടുതല്‍ ലഭിച്ചവര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ രണ്ട് ബി ഗ്രേഡും അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.

അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍ സഹിതം അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലോ അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ജൂലൈ 30 നകം അപേക്ഷ നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0492 4254382, 7907956296


Share this News Now:
  • Google+
Like(s): 60