19 June, 2022 02:00:26 PM


കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് ഏഴു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു



പാലാ: പാലായ്ക്ക് സമീപം കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കിടങ്ങൂർ ചിറപ്പുറത്ത് പള്ളിയമ്പിൽ ജോബിയുടെ വീട്ടിലാണ് ഞായർ പുലർച്ചെ ഒന്നരയോടെ  മോഷണം നടന്നത്. സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. 


ജോബിയും, മകനും ഉറങ്ങുകയായിരുന്ന വീടിൻ്റെ താഴത്തെ നിലയിലെ മുറിയിൽ മേശപ്പുറത്ത്  ഊരി വച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. 6 പവൻ തൂക്കംവരുന്ന മാലയും, ഒരു പവനുള്ള മോതിരവുമാണ് കവർന്നത്. മുറിയിലെ മേശപ്പുറത്ത് ഊരി വച്ചിരുന്ന സ്ഥിരമായി ധരിക്കുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത് എന്ന് വീട്ടുടമ പറഞ്ഞു.



Share this News Now:
  • Google+
Like(s): 9