17 June, 2022 08:34:03 PM


നരഹത്യാശ്രമത്തിലെ പ്രതിയായ കാണക്കാരി സ്വദേശിയെ കാപ്പാ ചുമത്തി തടങ്കലിലാക്കി



ഏറ്റുമാനൂര്‍: കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ കാണക്കാരി കണിയാംപറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ കുഞ്ഞാവ എന്നുവിളിക്കുന്ന സുജേഷ് (23) നെ കാപ്പാ ചുമത്തി തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. കോട്ടയം ജില്ലാ പോലീസ്മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട്കൂടിയായ ജില്ലാ കളക്ടറാണ് ഇയാളെ കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായത്.

ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത സുജേഷ് ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ ആക്രമണങ്ങളും നരഹത്യാശ്രമം, മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യാശ്രമ കേസിൽ ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 



Share this News Now:
  • Google+
Like(s): 10