04 June, 2022 07:44:48 PM


എസ്.ടി. പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ നിയമനം: ജൂൺ 15 വരെ അപേക്ഷിക്കാം


കോട്ടയം: വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ ഒഴിവുള്ള ആറ് പട്ടികവർഗ പ്രൊമോട്ടർ തസ്തികകളിലും ഭാവിയിൽ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പരിധിയിൽ ഉൾപ്പെടുന്നവരാകണം.  
പ്രൊമോട്ടർ യോഗ്യത: പത്താം ക്ലാസ്, സേവനസന്നദ്ധരാകണം.

പ്രായപരിധി: 20-35. ഹെൽത്ത് പ്രൊമോട്ടർ യോഗ്യത: നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സ് പഠിച്ചവർ, ആയുർവേദം/ പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർ എന്നിവർക്ക് മുൻഗണന. ഒരു വർഷമാണ് നിയമന കാലാവധി. ഒരാൾ ഒന്നിലധികം അപേക്ഷ നൽകരുത്. ജൂൺ 15ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. മാസം 13500 രൂപ ഓണറേറിയം ലഭിക്കും.  വിശദവിവരം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി. പ്രൊജക്ട് ഓഫീസ് (ഫോൺ: 04828-202751), വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.


Share this News Now:
  • Google+
Like(s): 94