02 May, 2022 01:14:49 PM


ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും അവധി; പരീക്ഷകൾ മാറ്റി എം.ജി സർവ്വകലാശാല

 

കോട്ടയം: ചെറിയ പെരുന്നാൾ പ്രമാണിച്ച്  സംസ്ഥാനത്ത് നാളെയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  ആയിരിക്കും. ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് -3)  നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ  പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.


Share this News Now:
  • Google+
Like(s): 37