24 November, 2021 07:06:00 PM


കോട്ടയം ജില്ലയിൽ 327 പേർക്കു കൂടി കോവിഡ്; 235 പേർക്കു രോഗമുക്തി



കോട്ടയം: ജില്ലയിൽ 327 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 307 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകയുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 20 പേർ രോഗബാധിതരായി. 235 പേർ രോഗമുക്തരായി. 3586 പരിശോധനാഫലങ്ങളാണു ലഭിച്ചത്.


രോഗം ബാധിച്ചവരിൽ 155 പുരുഷൻമാരും 146 സ്ത്രീകളും 26 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4636 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 334253 കോവിഡ് ബാധിതരായി. 327343 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27714 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:


കോട്ടയം-49
എരുമേലി-16
ചങ്ങനാശേരി-15
മരങ്ങാട്ടുപിള്ളി, കാഞ്ഞിരപ്പള്ളി-12
ഏറ്റുമാനൂർ-11
പാറത്തോട്, തൃക്കൊടിത്താനം, ചിറക്കടവ്-9
ഞീഴൂർ-8
രാമപുരം, മാടപ്പള്ളി, വൈക്കം, കറുകച്ചാൽ, മണർകാട്-7
കടുത്തുരുത്തി, കാണക്കാരി, കുറിച്ചി, ഭരണങ്ങാനം, പനച്ചിക്കാട്-6
മുണ്ടക്കയം, കല്ലറ, പൂഞ്ഞാർ, കരൂർ, വാകത്താനം, പാലാ, പൂഞ്ഞാർ തെക്കേക്കര-5
കൊഴുവനാൽ, നീണ്ടൂർ, നെടുംകുന്നം, തലയോലപ്പറമ്പ്, വെള്ളാവൂർ, തിടനാട്, മീനച്ചിൽ-4
ആർപ്പൂക്കര, വിജയപുരം, പുതുപ്പള്ളി, കങ്ങഴ, മൂന്നിലവ്, അയ്മനം, മാഞ്ഞൂർ- 3
വെളിയന്നൂർ, ഉഴവൂർ, അയർക്കുന്നം, കുറവിലങ്ങാട്, മുളക്കുളം, വെള്ളൂർ, മുത്തോലി, അതിരമ്പുഴ, അകലക്കുന്നം-2
ഈരാറ്റുപേട്ട, വാഴൂർ, വാഴപ്പള്ളി, പാമ്പാടി, പള്ളിക്കത്തോട്, തലപ്പലം, മണിമല, കിടങ്ങൂർ, കോരുത്തോട്, തീക്കോയി-1



Share this News Now:
  • Google+
Like(s): 5