23 November, 2021 04:34:57 PM


നാ​ട്ടു​കാ​രെ ഞെ​ട്ടിച്ച് പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയും യു​വാ​വും സെ​മി​ത്തേ​രി​യി​ൽ



കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യും യു​വാ​വി​നെ​യും സെ​മി​ത്തേ​രി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ 7.30ന് ​കോ​ട്ട​യ​ത്തി​ന് സ​മീ​പ​ത്തെ പാ​മ്പാ​ടി പ്ര​ദേ​ശ​ത്തു​ള്ള പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ലാ​ണ് സ്കൂ​ൾ യൂ​ണി​ഫോ​മ​ണി​ഞ്ഞ് പെ​ണ്‍​കു​ട്ടി​യേ​യും യു​വാ​വി​നെ​യും ക​ണ്ടെ​ത്തി​യ​ത്. എ​പ്പോ​ഴാ​ണ് ഇ​വ​ർ സെ​മി​ത്തേ​ര​യി​ൽ എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ഏ​റെ നേ​ര​മാ​യി ഇ​രു​വ​രും സെ​മി​ത്തേ​രി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ പ​ള്ളി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ഇ​വ​രോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചു. ഇ​തോ​ടെ​യാ​ണ് യൂ​ണി​ഫോ​മ​ണി​ഞ്ഞ പെ​ണ്‍​കു​ട്ടി പാ​ന്പാ​ടി​ക്ക് സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് ഇ​രു​വ​രെ​യും സെ​മി​ത്തേ​രി​യി​ൽ നി​ന്നും പ​റ​ഞ്ഞു​വി​ടു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 7