23 November, 2021 08:14:53 AM


യ​മ​നി​ലെ ഹൂ​ത്തി വി​മ​ത​രു​ടെ താ​വ​ള​ത്തി​ന് നേ​രെ സൗ​ദി വ്യോ​മാ​ക്ര​മ​ണം



സ​നാ: യ​മ​ന്‍ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലെ ഹൂ​ത്തി വി​മ​ത കേ​ന്ദ്ര​ത്തി​ന് നേ​രെ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​ണം. സ​നാ​യി​ലും സ​നാ​യ്ക്ക് പു​റ​ത്തു​ള്ള ദ​ഹ്ബാ​നി​ലു​മാ​ണ് സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ര​ഹ​സ്യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് തു​ട​ർ​ച്ച​യാ​യി വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സൗ​ദി സ​ഖ്യം ചൊ​വ്വാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു.

സ​നാ​യും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​വി​ലി​യ​ൻ​മാ​ർ​ക്ക് സൗ​ദി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സി​വി​ലി​യ​ൻ അ​പ​ക​ട​ങ്ങ​ളും നാ​ശ​ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി സ​ഖ്യം അ​റി​യി​ച്ചു. മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

3,200 മീ​റ്റ​ർ നീ​ള​മു​ള്ള ഒ​റ്റ റ​ൺ​വേ​യു​ള്ള സ​നാ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക് ഓ​ഫി​നും ലാ​ൻ​ഡിം​ഗി​നും ഇ​ട​യി​ൽ ഹൂ​തി തീ​വ്ര​വാ​ദി​ക​ൾ എ​യ​ർ സി​സ്റ്റ​ത്തി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത് കാ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സൗ​ദി നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി പു​റ​ത്തു​വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം. ഹൂ​തി തീ​വ്ര​വാ​ദി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തെ സൈ​നി​ക ബാ​ര​ക്കു​ക​ളാ​ക്കി മാ​റ്റി​യെ​ന്നാ​ണ് സൗ ​സ​ഖ്യം വാ​ദി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മി​സൈ​ൽ, ഡ്രോ​ൺ സം​ഭ​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും സൗ​ദി ആ​രോ​പി​ക്കു​ന്നു.



Share this News Now:
  • Google+
Like(s): 186