15 May, 2021 05:26:51 PM


മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ പരാതി



കോട്ടയം: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പൂഞ്ഞാറിലെ മുന്‍ എംഎല്‍എ പിസി ജോർജിനെതിരെ പൊലീസിൽ പരാതി. ന​ട​യ്ക്ക​ല്‍ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി എം.​എം. മു​ജീ​ബാ​ണ് ഈ ​മാ​സം 11ന് ജോ​ര്‍ജി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ക്ക് പ​രാ​തി ന​ല്‍കി​യ​ത്. മെയ് ഒമ്പതിന് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോർജിന്‍റെ വിവാദ പരാമർശം ഉണ്ടായത്. മതസ്പർദ്ധയുണ്ടാക്കുന്ന പരാമർശങ്ങളാണ് പി.സി ജോർജ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.


ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേതാവില്‍നി​ന്ന് ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളു​ണ്ടാ​കു​ന്ന​ത് വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ള്‍ക്കി​ട​യി​ല്‍ മ​നഃ​പൂ​ര്‍വം പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കാ​നാ​ണെന്നും മുജീബ് നൽകിയ പരാതിയിൽ ചൂണ്ടികാണിക്കുന്നു. കേരളത്തെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറ്റിത്തീര്‍ക്കാന്‍ രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പി. സി ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍- മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും പരാതിയിൽ പറയുന്നു.


2030ല്‍ കേരളം ഒരു മുസ്ലീം സ്റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്ന് ജോര്‍ജ് വിവാദ അഭിമുഖത്തില്‍ പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച്‌ കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ പരാമർശിച്ചിട്ടുണ്ട്. പി.​ സി. ജോ​ര്‍ജിന്‍റെ പ്ര​സ്താ​വ​ന​ക​ള്‍ അ​ധാ​ര്‍മി​ക​വും നി​യ​മ​വി​രു​ദ്ധ​വും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 153, 153 (എ), 502 (2) ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കു​റ്റ​ക​ര​വും ശി​ക്ഷാ​ര്‍ഹ​വു​മാ​ണ്. അ​തി​നാ​ല്‍, പി.​സി. ജോ​ര്‍ജി​നെ​തി​രെ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​വാ​ദ അ​ഭി​മു​ഖ​ത്തി​ന്‍റെ വീഡിയോ പ​ക​ര്‍പ്പ് പ​രാ​തി​യ്ക്കൊപ്പം നൽകിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 14