14 May, 2021 08:30:55 AM


സിപിഎം നേതാവ് എസ്.ഉണ്ണികൃഷ്ണന്‍ കോവിഡ് ബാധിച്ച് മരിച്ചു



ഏറ്റുമാനൂര്‍: സിപിഐ (എം) മംഗരകലുങ്ക് ബ്രാഞ്ച് സെക്രട്ടറി ഏറ്റുമാനൂര്‍ കിഴക്കേനട കിഴക്കേകൊച്ചുപുരയ്ക്കല്‍ എസ്.ഉണ്ണികൃഷ്ണന്‍ (60) അന്തരിച്ചു. കോവിഡ് ബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പരേതനായ രാമന്‍നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: കേരളാ കര്‍ഷകസംഘം സംസ്ഥാന സമിതിഅംഗവും സിപിഐ (എം) ഏരിയാ കമ്മറ്റി അംഗവും ഏറ്റുമാനൂര്‍ കാര്‍ഷികവികസനസമിതി അംഗവുമായ ഗീതാ ഉണ്ണികൃഷ്ണന്‍ (കുമാരനല്ലൂര്‍ ഉമ്പുകാട്ട് കുടുംബാംഗം). മക്കള്‍ ഡോ.അശ്വതി (ജനറല്‍ ആശുപത്രി, കോട്ടയം), അരവിന്ദ് കൃഷ്ണന്‍ (എല്‍എല്‍ബി വിദ്യാര്‍ത്ഥി, ഉഡുപ്പി). സംസ്കാരം ഇന്ന് രാവിലെ 11ന് ഏറ്റുമാനൂര്‍ എന്‍എസ്എസ് ശ്മശാനത്തില്‍.



Share this News Now:
  • Google+
Like(s): 14