17 October, 2020 11:39:04 AM


കഥകളി ആചാര്യന്‍ കുടമാളൂർ കരുണാകരൻ നായരുടെ 20-ാം ചരമവാർഷികം ആചരിച്ചു



കോട്ടയം: കളിയരങ്ങിലെ നിത്യഹരിത നായികയും കഥകളി ആചാര്യനുമായിരുന്ന ഗുരു കുടമാളൂർ കരുണാകരൻ നായരുടെ ഇരുപതാം ചരമവാർഷികം 1517-ാം നമ്പർ എൻ.എസ് .എസ് കരയോഗത്തിന്‍റെയും കുടുംബാoഗങ്ങളുടെയും നേതൃത്വത്തിൽ ആചരിച്ചു. അമ്പാടി വസതിയിലുള്ള സ്മ്യതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ കഥകളി നടൻ മാത്തൂർ ഗോവിന്ദൻ കുട്ടി, കുടമാളൂർ മുരളീകൃഷ്ണൻ, കരയോഗം പ്രസിഡന്‍റ് രഘുനാഥൻ നായർ, സെക്രട്ടറി അനിൽകുമാർ, കലാകേന്ദ്രം സെക്രട്ടറി ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ബാലചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ജയകുമാർ, സബിത പ്രേംജി എന്നിവർ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 10