16 October, 2020 06:41:27 PM


നടന്‍ സുശാന്തിന്‍റെ മരണം: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്​റ്റില്‍



ദില്ലി: ബോളിവുഡ്​ നടന്‍ സുശാന്ത്​ സിങ്​ രജപുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട്​ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഭിഭാഷകന്‍ അറസ്​റ്റില്‍. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദാണ്​ അറസ്​റ്റിലായത്​. വ്യാഴാഴ്​ച മുതല്‍ മുംബൈ പൊലീസിന്‍റെ സൈബര്‍ സെല്ലിന്‍റെ കസ്​റ്റഡിയിലായിരുന്ന ഇയാളുടെ അറസ്​റ്റ്​ ഇന്നാണ്​ രേ​ഖപ്പെടുത്തിയത്​. സുശാന്തിന്‍റെ മരണത്തിന്​ അദ്ദേഹത്തിന്‍റെ മുന്‍ മാനേജര്‍ ദിഷയുടെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ട്വിറ്റര്‍ പോസ്​റ്റിലൂടെ ഇയാള്‍ ആരോപിച്ചത്​. ബോളിവുഡ്​ നടനും നിര്‍മാതാവുമായ അര്‍ബാസ്​ ഖാനും കേസില്‍ ബന്ധമുണ്ടെന്നും ഇയാള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന്​ അര്‍ബാസ്​ ഖാന്‍ ആനന്ദിനെതിരെ പരാതി നല്‍കിയിരുന്നു.


യൂട്യൂബി​ലും സജീവമായിരുന്ന ആനന്ദ്​ സുശാന്തിന്‍റെ  മരണവുമായി ബന്ധപ്പെട്ട്​ നിരവധി വീഡിയോകള്‍ പോസ്​റ്റ്​ ചെയ്​തിരുന്നു. മഹാരാഷ്​ട്രയിലെ മന്ത്രിമാര്‍ക്കെതിരെയും ഇയാള്‍ രംഗ​ത്തെത്തിയിരുന്നു. മഹാരാഷ്​ട്ര സര്‍ക്കാറിനേയും പൊലീസിനേയും മോശമാക്കാന്‍ 80,000ത്തോളം വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുകള്‍ സൃഷ്​ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ മരണത്തിന്‍റെ അന്വേഷണത്തിനിടെയായിരുന്നു വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടുകള്‍ കണ്ടെത്തിയത്​. വ്യാജ അക്കൗണ്ടുകളില്‍ ഐ.ടി ആക്​ട്​ അനുസരിച്ച്‌​ കേസെടുത്ത്​ അന്വേഷണം നടത്തുകയും ചെയ്​തിരുന്നു. 



Share this News Now:
  • Google+
Like(s): 10