04 June, 2020 11:01:19 AM


പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെതിരെ മു​ൻ​ഭാ​ര്യ​യും മ​ക​ളും



വാ​ഷിം​ഗ്ട​ൺ: ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ വം​ശ​ജ​ൻ ജോ​ർ​ജ് ഫ്ളോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ൽ പ​ടരു​ന്നു പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ൻ​ഭാ​ര്യ​യും മ​ക​ളും. വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ മു​ൻ​ഭാ​ര്യ മാ​ർ​ല മേ​പ്പി​ൾ​സും മ​ക​ൾ ടി​ഫാ​നി​യും​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് പി​ന്തു​ണ​യ​റി​യി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. 


ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​റു​ത്ത ചി​ത്രം പ​ങ്കു​വ​ച്ച്, ഹെ​ല​ൻ കെ​ല്ല​ർ പ​റ​ഞ്ഞ Alone we can achieve so little; together we can achieve so much എ​ന്ന വാ​ക്കു​ക​ൾ ടി​ഫാ​നി പ​ങ്കു​വ​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡി​ങ് ആ​യ #blackoutTuesday #justiceforgeorgefloyd എ​ന്ന വാ​ക്കു​ക​ളും കു​റി​ച്ചാ​ണ് ടി​ഫാ​നി ത​ന്‍റെ പി​ന്തു​ണ അ​റി​യി​ച്ച​ത്. പോ​സ്റ്റി​നു താ​ഴെ, പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ട് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി​താ​വി​നോ​ട് കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി ന​ൽ​ക​ണ​മെ​ന്ന് ചി​ല​ർ ടി​ഫാ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ല പ​ങ്കു​വ​ച്ച പോ​സ്റ്റി​നും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്



Share this News Now:
  • Google+
Like(s): 52