21 May, 2020 07:58:28 AM


കാസര്‍കോട്​ കുമ്പള സ്വദേശി സൗദിയിലെ ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു



ദമ്മാം:  കോവിഡ്​ ബാധിച്ച്​ മലയാളി ദമ്മാമിൽ മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടിയാണ് (59) മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് മരണം. 25 വര്‍ഷമായി സൗദിയിലുളള മൊയ്തീന്‍ കുട്ടി ദമ്മാം അല്‍ഖോബാറിലായിരുന്നു ജോലി. റസ്​റ്റോറൻറ്​ ജീവനക്കാരനാണ്. മൃതദേഹം കോവിഡ് നടപടികള്‍ക്ക് വിധേയമായി മറവ് ചെയ്യും.



Share this News Now:
  • Google+
Like(s): 3