18 May, 2020 10:09:11 AM


ബ്ലാക്ക്​മാനുവേണ്ടി വീശിയ വലയില്‍ കുടുങ്ങിയത്​ മീൻ പിടിത്തകാർ

നി​ല​മ്പൂ​ർ: നാ​ട്ടു​കാ​ർ വ​ല​വി​രി​ച്ച് കാ​ത്തി​രു​ന്ന​ത് ബ്ലാ​ക്ക്​​മാ​നു​വേ​ണ്ടി. കു​രു​ങ്ങി​യ​താ​ക​​​ട്ടെ മീ​ൻ​പി​ടി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ. നി​ല​മ്പൂ​ർ മേ​ഖ​ല​യി​ൽ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ബ്ലാ​ക്ക്​​മാ​നെ​ന്ന പേ​രി​ൽ സാ​മൂ​ഹ‍ി​ക​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രെ പി​ടി​കൂ​ടാ​നാ​യി നാ​ട്ടു​കാ​ർ വ​ല​വി​രി​ച്ച് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ മ​മ്പാ​ട് ബീ​മ്പു​ങ്ങ​ൽ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം അ​പ​രി​ചി​ത​നാ​യ യു​വാ​വി​നെ ക​ണ്ട​ത്. 

ചോ​ദ‍്യം ചെ​യ്ത​തോ​ടെ ര​ണ്ടു​പേ​ർ കൂ​ടി ഉ​ണ്ടെ​ന്ന് ബോ​ധ‍്യ​പ്പെ​ടു​ക​യും പു​ഴ ക​ട​വി​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ യു​വാ​ക്ക​ളെ ത​ട​ഞ്ഞു​വെ​ച്ച് നാ​ട്ടു​കാ​ർ നി​ല​മ്പൂ​ർ പൊ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​സ​മ​യ​ത്ത് സം​ശ​യ​ക​ര​മാ​യി ക​ണ്ട​തി​നാ​ലും കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നാ​ലും പി​ടി​യി​ലാ​യ പൂ​ന്താ​നം ചോ​ല​ക്ക​ൽ നൗ​ഫ​ൽ (22), കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി​ക​ളാ​യ ചെ​ട്ടി​യാം​തൊ​ടി ഷെ​രീ​ഫ് നി​സാം (26), തെ​ക്കും​പു​റ​ത്ത് ശി​വ​പ്ര​സാ​ദ് (25) എ​ന്നി​വ​ർ​ക്കെ​തി​രെ നി​ല​മ്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ബി​നു കേ​സെ​ടു​ത്തു.


നി​ല​മ്പൂ​ർ: ബ്ലാ​ക്ക്മാ​ന്‍റെ മ​റ​വി​ൽ കി​ട​പ്പ​റ​യി​ൽ ഒ​ളി​ഞ്ഞു​നോ​ക്കി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി. നി​ല​മ്പൂ​ർ പാ​ത്തി​പ്പാ​റ സ്വ​ദേ​ശി റെ​നീ​സി​നെ​യാ​ണ് (25) പി​ടി​കൂ​ടി​യ​ത്. 

വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി ഒ​ളി​ഞ്ഞു​നോ​ട്ട​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ നി​ല​മ്പൂ​ർ സി.​ഐ ബി​നു ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.


ബ്ലാ​ക്ക്മാ​ൻ: ഭീ​തി​പ​ര​ത്തി സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം


വ​ണ്ടൂ​ർ: ശൗ​ചാ​ല​യ​ത്തി​ൽ ക​യ​റി​യ വീ​ട്ട​മ്മ​യെ അ​ജ്ഞാ​ത​ൻ ക​മ്പി കൊ​ണ്ട് പ​രി​ക്കേ​ൽ​പി​ച്ചു. കൂ​രാ​ട് മാ​ട​മ്പം പാ​റാ​തൊ​ടി​ക അ​ബ്​​ദു​ൽ റ​ഫീ​ഖിന്‍റെ ഭാ​ര്യ ഷാ​നി​മോ​ളി​നാ​ണ്​ (42) മു​ഖ​ത്ത് പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. വെന്‍റി​ലേ​റ്റ​റി​ന് പ​ക​രം​വെ​ച്ച ദ്വാ​ര​ത്തി​ലൂ​ടെ മൂ​ർ​ച്ഛ​യു​ള്ള എ​ന്തോ വ​സ്തു​കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഷാ​നി​മോ​ളു​ടെ നി​ല​വി​ളി​കേ​ട്ട് വീ​ട്ടു​കാ​ർ ഇ​റ​ങ്ങി പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും തെ​ളി​വൊ​ന്നും കി​ട്ടി​യി​ല്ല. മൂ​ന്നു​ദി​വ​സം മു​മ്പ് വീ​ടി​നു​ള്ളി​ലേ​ക്ക് മു​ള​കു​പൊ​ടി എ​റി​ഞ്ഞി​രു​ന്നു. കൂ​ടാ​തെ ടെ​റ​സി​ന് മു​ക​ളി​ൽ ഉ​ള്ള വ​സ്ത്ര​ങ്ങ​ൾ ബ്ലേ​ഡ് വെ​ച്ച് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഷാ​നി​മോ​ളെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. മു​ഖ​ത്ത് ര​ണ്ട് മു​റി​വു​ക​ളു​ണ്ട്. വ​ണ്ടൂ​ർ സി.​ഐ സു​നി​ൽ പുളി​ക്ക​ലും സം​ഘ​വും സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Share this News Now:
  • Google+
Like(s): 2