14 May, 2020 02:38:35 AM


പോ​ലീ​സു​കാ​ർ‌​ക്ക് കോ​വി​ഡ്: മാ​ന​ന്ത​വാ​ടി സ്റ്റേ​ഷ​നി​ലെ 24 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ



മാനന്തവാടി: പോ​ലീ​സു​കാ​ർ‌​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ 24 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ. മ​ല​പ്പു​റം, ക​ണ്ണൂ​ർ‌ ജി​ല്ല​ക്കാ​രാ​യ ര​ണ്ട് പോ​ലീ​സു​കാ​ർ‌​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ​വ​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക്വാ​റ​ന്‍റൈ​നി​ൽ​പോ​യി​രി​ക്കു​ന്ന​ത്.


വ്യാ​ഴാ​ഴ്ച മു​ത​ൽ സ്റ്റേ​ഷ​നി​ൽ പി​പി​ഇ കി​റ്റ് ധ​രി​ച്ച ര​ണ്ട് പോ​ലീ​സു​കാ​ർ മാ​ത്ര​മാ​കും ഉ​ണ്ടാ​കു​ക. ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നും പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ടാ​കും. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ചെന്നൈ​യി​ൽ നി​ന്നും വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​റി​ൽ​നി​ന്നാ​ണ് പോ​ലീ​സു​കാ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


ക​ഴി​ഞ്ഞ മാ​സം 26 ന് ​ആ​ണ് ട്ര​ക്ക് ഡ്രൈ​വ​ർ ചെ​ന്നൈ​യി​ൽ​നി​ന്നും തി​രി​ച്ചെ​ത്തി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​റി​ൽ​നി​ന്ന് പോ​ലീ​സു​കാ​ർ​ക്ക് അ​ട​ക്കം 10 പേ​ർ​ക്ക് കൊ​റോ​ണ പി​ടി​പെ​ട്ടു. ഇ​ന്നലെ ട്ര​ക്ക് ഡ്രൈ​വ​റു​ടെ മ​ക​ൾ​ക്കും മ​ക​ളു​ടെ കു​ട്ടി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നേ​ര​ത്തെ ട്ര​ക്ക് ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍​ക്കും സ​ഹ​ഡ്രൈ​വ​റു​ടെ മ​ക​നും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.



Share this News Now:
  • Google+
Like(s): 3