08 April, 2020 10:54:21 PM


മൂന്നാറില്‍ 7 ദിവസം സമ്പൂര്‍ണ ലോക്ക് ഡൗണ്‍; നടപടി നിരോധാനാജ്ഞ ലംഘനം പതിവായതോടെ



ഇടുക്കി: മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നിരോധാനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങള്‍ വാങ്ങണം. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോള്‍ പമ്പ് , മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രമാണ് തുറക്കുക. കു​ട്ടി​ക​ള്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. 



Share this News Now:
  • Google+
Like(s): 140