31 March, 2020 08:14:56 PM


നിസാമുദീനില്‍ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത 8 പേർ കൊല്ലത്ത് നിരീക്ഷണത്തിൽ



കൊല്ലം: കടയ്ക്കല്‍ -കൊവിഡ് വൈറസ് വ്യാപക പ്രദേശമായ ദില്ലിയിലെ നിസാമുദീനില്‍ തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം ജില്ലയിലെ 8 പേർ നിരീക്ഷണത്തിൽ. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവർ. സമ്മേളനത്തിൽ പങ്കെടുത്ത കടയ്ക്കല്‍ ചിതറ സ്വദേശിയെ ഹോം ക്വാറന്റീലാക്കി. 


നിസാമുദീനില്‍ നിന്നെത്തിയവരുടെ വിവരം ശേഖരിച്ചതില്‍ നിന്നുമാണ് ചിതറ സ്വദേശിയുടെ വിവരം അധികൃതര്‍ അറിഞ്ഞത്. ഇതുവരെ ഇയാള്‍ മറച്ചുവച്ചിരിക്കുകയായിരുന്നു. നിസാമുദീനില്‍ മര്‍ക്കസ് സമ്മേളനത്തില്‍ കോവിഡ് ബാധിച്ച വിവിധ രാജ്യങ്ങളിലുള്ളവരുണ്ടായിരുന്നു.രാജ്യത്ത് നിയന്ത്രണമുണ്ടായിരുന്നപ്പോഴും ഇവിടെ സമ്മേളനം നടന്നിരുന്നു. മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇയാളുൾപ്പെടെ 8 പേരെ കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 4935