02 March, 2020 10:18:33 PM


ചേര്‍ത്തലയില്‍ സ്കൂളില്‍ നിന്നും പുറപ്പെട്ടുപോയ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി



ചേര്‍ത്തല: സ്കൂളില്‍ നിന്നും പുറപ്പെട്ടുപോയ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ചേര്‍ത്തല ടൌണ്‍ സ്കൂളിലെ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് തങ്ങള്‍ ഇനി സ്കൂളിലേക്ക് തിരികെ വരില്ലെന്ന് സഹപാഠികളോട് പറഞ്ഞശേഷം നാടുവിടുവാന്‍ ഒരുങ്ങിയത്. സ്കൂളില്‍ കുട്ടികളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണത്രേ ഇവര്‍ വൈകിട്ട് സ്കൂളില്‍നിന്നും വീട്ടിലേക്ക് മടങ്ങാതെ നാടുവിടുവാന്‍ തീരുമാനിച്ചത്. പോലീസ് നടത്തിയ തെരച്ചിലില്‍ സന്ധ്യയോടെ ചേര്‍ത്തല ടൌണിനടുത്ത് നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.



Share this News Now:
  • Google+
Like(s): 310