28 January, 2020 09:30:30 AM


വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കല്‍പ്പറ്റയില്‍ രണ്ട് പേര്‍ പിടിയില്‍



ക​ല്‍​പ്പ​റ്റ: വിസ വാ​ഗ്ദാ​നം ചെ​യ്തു കമ്പളക്കാട് സ്വ​ദേ​ശി​യി​ല്‍​ നി​ന്നു അ​ര ല​ക്ഷം രൂ​പ ക​ബ​ളി​പ്പി​ച്ച സംഭവത്തില്‍ ര​ണ്ടു പേ​ര്‍ പിടിയില്‍ . ക​ണ്ണൂ​ര്‍ തൃ​പ്പ​ന്‍​കോ​ട്ടൂ​ര്‍ ടി.​കെ.​മു​ഹ​മ്മ​ദ് (33) , അമ്പലവയല്‍ തോ​മാ​ട്ടു​ചാ​ല്‍ സ​നീ​ഷ് (28) എന്നിവരെയാ​ണ് പോലീസ് അ​റ​സ്റ്റു ചെ​യ്ത​ത്. മു​ഹ​മ്മ​ദി​ന്‍റെ സുഹൃത്തായ സ​നീ​ഷി​നെ​തി​രേ പോലീസ് ആ​ള്‍​മാ​റാ​ട്ട​ത്തി​നും കേ​സെ​ടു​ത്തിട്ടുണ്ട്.


2019 ന​വം​ബ​റി​ലാ​ണ് വിസ വാ​ഗ്ദാ​നം ചെ​യ്തു മു​ഹ​മ്മ​ദ് പരാതിക്കാരനില്‍ നിന്ന് പ​ണം വാ​ങ്ങി​യ​ത്. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും വിസ ന​ല്‍​കി​യി​ല്ല. പ​ണ​വും തി​രി​കെ കൊ​ടു​ത്തി​ല്ല. മ​ധ്യ​സ്ഥം നി​ന്നു സ​നീ​ഷ് പ​റ​ഞ്ഞ അ​വ​ധി​യും തെ​റ്റി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കമ്പളക്കാട് സ്വ​ദേ​ശി പോലീസില്‍ പരാതിപ്പെട്ടത്.



Share this News Now:
  • Google+
Like(s): 153